75 വർഷങ്ങൾക്കിടെ രൂപയ്ക്ക് സംഭവിച്ചത് ഏതാണ്ട് 75 രൂപയോളം മൂല്യശോഷണം

ന്യൂഡൽഹി: ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുമ്പോൾ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ശ്രദ്ധ നേടുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ, ഒരു യുഎസ് ഡോളറിന്‍റെ മൂല്യം ഏകദേശം 4 രൂപയായിരുന്നെങ്കിൽ, ഇപ്പോൾ ഏതാണ്ട് 80 രൂപയ്ക്കടുത്താണ്. അതായത് സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾക്കിടെ രൂപയ്ക്ക് സംഭവിച്ചത് ഏതാണ്ട് 75 രൂപയോളം മൂല്യശോഷണം.
പ്രധാനമന്ത്രി തന്‍റെ ചെങ്കോട്ട പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ, രാജ്യം 75 വർഷങ്ങളിലൂടെ കടന്നുപോയി, അത് നിരവധി ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു. ഇതിനിടയിൽ സംഭവിച്ച പല കാര്യങ്ങളും രൂപയുടെ മൂല്യം ഇടിയുന്നതിനു കാരണമായെന്ന് വിവിധ ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. രൂപയുടെ മൂല്യം താറുമാറാക്കിയ ആദ്യത്തെ പ്രധാന സംഭവം 1960 കളിൽ ഭക്ഷ്യോൽപ്പാദനത്തിലും വ്യാവസായിക ഉൽപാദനത്തിലും ഉണ്ടായ കുത്തനെയുള്ള ഇടിവാണ്.
ഇതിനെ തുടർന്ന് ഇന്ത്യ-ചൈന യുദ്ധവും ഇന്ത്യാ-പാക് യുദ്ധവും നടന്നു. 1991 ൽ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കാലയളവിൽ രൂപയുടെ മൂല്യം 26 ലേക്ക് കൂപ്പുകുത്തി. അവിടുന്നിങ്ങോട്ടും മൂല്യത്തിൽ ഇടിവു തുടർന്നാതാണ് നിലവിൽ രൂപയുടെ മൂല്യം ഏതാണ്ട് 80ന് അടുത്തെത്തി നിൽക്കാൻ കാരണം എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read Previous

ഓക്സിജന്‍ കിട്ടാതെ മരണം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Read Next

മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി