ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുസ്്ലീംലീഗ് നേതാവും കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡന്റുമായ അജാനൂർ കടപ്പുറത്തെ ഏ.ഹമീദ് ഹാജിയുടെ മകൾ ജസീറയുടെ ഭർത്താവ് നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുല്ല 42, കുവൈത്തിൽ അന്തരിച്ചു.
രക്തസമ്മർദ്ദത്തെത്തുടർന്ന് ഈ മാസം 4-ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുല്ലയുടെ തലയിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം ഒരു മണിക്ക് മരണപ്പെടുകയായിരുന്നു. മൃതദേഹം കുവൈത്തിൽ തന്നെ കബറടക്കും.
അബ്ദുല്ലയുടെ സഹോദരൻ ഷബീർ രണ്ട് വർഷം മുമ്പ് വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു, കുവൈത്തിലുള്ള ജാഫർ, സാജിദ, താഹിറ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
മക്കൾ: വിദ്യാർത്ഥികളായ ഫാത്തിമത്ത് ജുമാന, മുഹമ്മദ് ഫാത്തിഹ്, ഫർസീൻ ഹമീദ്, കോട്ടപ്പുറത്തെ എൽ.ബി മുഹമ്മദ് കുഞ്ഞിഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്.