നെഹ്‌റുവിനെ തഴയുന്ന ബി.ജെ.പിക്കെതിരെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ സർക്കാർ. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിൽ നെഹ്റുവിന്‍റെ ചിത്രം മാത്രമാണുള്ളത്.

കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു ത്രിവർണ പതാക കൈയിലേന്തി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പ്രൊഫൈൽ ചിത്രങ്ങൾക്ക് പകരം ത്രിവർണപതാകയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ കോൺഗ്രസ് പ്രവർത്തകർ നെഹ്റുവിന്‍റെ ഇതേ ചിത്രമാണ് പ്രൊഫൈൽ പിക്ചർ ആക്കിയത്. കേരളത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ക്യാമ്പെയിന്‍ ആരംഭിച്ചത്.

K editor

Read Previous

സ്വാതന്ത്ര്യദിനത്തിൽ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ

Read Next

‘ഹൈബിക്കെതിരായ പീഡനപരാതി വ്യാജം; പരാതിക്കാരിയുടെ മൊഴിയില്‍ ഏറെ വൈരുധ്യങ്ങള്‍,വിശ്വാസയോഗ്യമല്ല’