കോവിഡ്-19 നെതിരായ പോരാട്ടം ; രാജ്യത്തെ പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിന്നതിന് രാജ്യത്തെ പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമയബന്ധിതമായി 200 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും ഇത് മറ്റൊരു രാജ്യത്തിനും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞത് രാജ്യസ്നേഹത്തെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിച്ചു എന്നാണ്. കോവിഡ്-19 നെതിരായ പോരാട്ടത്തിൽ പൗരന്മാർ ഒത്തുചേർന്നത് ഈ പൊതുബോധത്തിന്റെ ഉദാഹരണമാണെന്നും മോദി പറഞ്ഞു.

K editor

Read Previous

‘ഭീകരവാദം വെല്ലുവിളിയുയര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട്’

Read Next

സ്വാതന്ത്ര്യദിനത്തില്‍ കൊച്ചി മെട്രോയിൽ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം