ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ലങ്കൻ തീരത്ത് നങ്കൂരമിടുന്ന ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണ്. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ യുവാൻ വാങ്ങ് കപ്പലിനെ ശ്രീലങ്കൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
കപ്പലിന് ശ്രീലങ്കയിലേക്ക് പ്രവേശിക്കാൻ ശ്രീലങ്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ അനുമതി നൽകി. ചൈനീസ് ചാരക്കപ്പൽ ചൊവ്വാഴ്ച ഹംബൻടോട്ട തുറമുഖത്ത് എത്തും. ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ശ്രീലങ്കയുടെ നടപടി.
ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിൽ ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശ്രീലങ്കയിലെ അമേരിക്കൻ അംബാസഡർ ജൂലി ചാങ്ങും പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയെ എതിർപ്പ് അറിയിച്ചിരുന്നു.