സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ഈ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ നമുക്ക് ഓർക്കാം. കൊളോണിയൽ ശക്തിക്കെതിരെ, ജാതി, മതം, ഭാഷ മുതലായ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി അവർ ഒരുമിച്ച് ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. അവർ ഉയർത്തിയ മുന്നേറ്റമാണ് നമുക്ക് സ്വതന്ത്രവും ഭരണഘടനാ അധിഷ്ഠിതവുമായ ഒരു ജനാധിപത്യ സംവിധാനം നൽകിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിലെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകൾ ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറി. കേരളത്തിലെ പഴശ്ശി കലാപം, മലബാർ കലാപം, പുന്നപ്ര വയലാർ സമരം എന്നിവയെല്ലാം വിദേശ ആധിപത്യത്തിനെതിരായ ആ മഹത്തായ പോരാട്ടത്തിന്‍റെ വ്യത്യസ്ത രൂപങ്ങളാണ്. ഭാഷാപരമായ സംസ്ഥാനങ്ങളുടെയും ഫെഡറൽ സംവിധാനത്തിന്‍റെയും ആശയരൂപീകരണം സ്വാതന്ത്ര്യസമരം പകർന്ന ഊർജ്ജത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യസമരം മുന്നോട്ടുവയ്ക്കുന്ന ഈ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷം. മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും നാം പ്രതിജ്ഞയെടുക്കേണ്ട ഒരു സാഹചര്യം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

ഗാന്ധിജിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല ; എം.വി ഗോവിന്ദൻ

Read Next

‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിന്റെ’ ടീസര്‍ പുറത്ത്