റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയിൽ 3 വർഷം പ്രവേശന വിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവര്‍ക്ക് ഹിജ്റ കലണ്ടർ പ്രകാരം മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു. റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് പ്രവേശന വിലക്ക്. മൂന്നുവര്‍ഷം കഴിയാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. എന്നിരുന്നാലും, പഴയ തൊഴിലുടമയ്ക്കൊപ്പം ജോലി ചെയ്യുന്നതിനായി പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാൻ, സ്പോൺസർ എയര്‍പോര്‍ട്ടിലെ ജവാസത്തിലെത്തണമെന്ന് മാത്രം.

Read Previous

കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളർച്ചയും കുറവ്

Read Next

ടോയ്ലറ്റ് സീറ്റുള്ള ടൊയോട്ട ഫോർച്യൂണർ !