എം എം മണിയുടെ പരാമർശത്തെ പരിഹസിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം: ഗാന്ധിജി തുലയട്ടെ എന്ന് നെഹ്റു ആ​ഗ്രഹിച്ചുവെന്ന എംഎം മണി എംഎൽഎയുടെ പരാമർശത്തെ വിമർശിച്ച് വിടി ബൽറാം. മണിയുടെ നിലവാരവും ചരിത്രബോധവും കണക്കിലെടുത്താൽ ഇത്തരം കാര്യങ്ങൾ പറയുന്നത് സ്വാഭാവികമാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളന ഉദ്ഘാടന വേദിയിലായിരുന്നു എം എം മണിയുടെ പരാമർശം.

ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെയെന്ന് നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസുകാർ വിചാരിച്ചു. ഈ ചിന്തയ്ക്ക് പിന്നിലെ കാരണം അധികാരത്തിൽ എത്തിയപ്പോൾ ഗാന്ധിജി ഒരു അസൗകര്യമായി മാറി എന്നതാണ്. അല്ലെങ്കിൽ ഇന്‍റലിജൻസ് മുന്നറിയിപ്പ് അവഗണിച്ച് ഗാന്ധിജിയെ എങ്ങനെയാണ് വധിച്ചതെന്നായിരുന്നു മണിയുടെ പ്രസംഗം. ഡി കെ മുരളി എം എൽ എ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു എം എം മണിയുടെ പരാമർശം.

Read Previous

അമല പോളിന്റെ ‘കടാവർ’ ഹോട്ട്സ്റ്റാറിൽ റിലീസായി

Read Next

‘ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്ഥാനിലേക്ക് പോകണം’