ഇന്ത്യയെ കണ്ട് പഠിക്കാനാണ് ലോകം ശ്രമിക്കുന്നത്: മോഹൻ ഭാഗവത്

നാനാത്വത്തിൽ ഏകത്വം പിന്തുടരുന്ന ഇന്ത്യയുടെ ഐക്യം പിന്തുടരാൻ ലോകരാജ്യങ്ങൾ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ‘ഇന്ത്യയുടെ ഐക്യം ലോകം കണ്ട് പഠിക്കേണ്ട വിഷയമാണ്. ഒറ്റനോട്ടത്തിൽ, നാം വ്യത്യസ്തരായി തോന്നാം, പക്ഷേ ഇന്ത്യയുടെ അസ്തിത്വത്തിൽ ഐക്യമുണ്ട്’. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ‘ഉത്തിഷ്ഠ ഭാരത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
‘വൈവിധ്യത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയെ കണ്ട് പഠിക്കാനാണ് ലോകം ശ്രമിക്കുന്നത്. സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, രാജ്യത്ത് വ്യത്യസ്ത ജാതി സമുദായങ്ങളുണ്ട്, പക്ഷേ എല്ലാവരേയും ഒരുപോലെ കാണാൻ നമുക്ക് കഴിയണം. ജീവിതം ഇന്ത്യയ്ക്കായി സമർപ്പിക്കണം. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക. ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, പക്ഷേ വ്യത്യസ്ത സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന രീതി ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ’ ഭാഗവത് പറഞ്ഞു.

Read Previous

ഡൽഹിയിലെ പരിപാടികൾ മാറ്റിവച്ച്‌ കെ.ടി ജലീൽ കേരളത്തിലെത്തി

Read Next

തന്റെ കനേഡിയന്‍ പൗരത്വത്തിൽ പ്രതികരണവുമായി അക്ഷയ് കുമാര്‍