ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രണ്ടാം ‘വിഭജനഭീതിയുടെ ഓര്‍മ്മ ദിന’ത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് വീഡിയോയുമായി ബിജെപി രംഗത്ത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് വിഭജനത്തിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
1947-ലെ ഇന്ത്യാ വിഭജനത്തേക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഏഴ് മിനിറ്റുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ പാകിസ്താന് രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ഈ ദിവസം ആചരിക്കുന്നതിലൂടെ ഏറ്റവും വേദനാജനകമായ ചരിത്രസംഭവത്തെ നിലവിലെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുക പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് എം.പി ജയറാം രമേശ് ആരോപിച്ചു. ആധുനിക സവര്ക്കര്മാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.