‘പാലാപ്പള്ളി തിരുപ്പള്ളി’ക്ക് ചുവടുവച്ച് യുവ ഡോക്ടർമാർ; വിഡിയോ പങ്കുവച്ച് ആരോ​ഗ്യമന്ത്രി

വയനാട്: വയനാട് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാരായ ഡോ.സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം പങ്കുവച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിനാണ് ഇരുവരുടെയും തകർപ്പൻ ചുവടുകൾ. 

മന്ത്രിയുടെ കുറിപ്പ്:

വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ…  ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും.  ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരും.

Read Previous

ഡൽഹിയിൽ യമുന കരകവിഞ്ഞൊഴുകുന്നു, 3,000 ത്തോളം ആളുകൾ ദുരിതത്തിൽ

Read Next

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്; ആദ്യ സെഞ്ചുറിക്ക് 32 വയസ്സ്