കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ഒരു കുടുംബത്തിലെ ഏഴ് പേരുൾപ്പെടെ 8 ആളുകളുടെയും കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് വാർഡ് പൂർണ്ണമായും കണ്ടെയിൻമെന്റ് സോണിലാക്കി അടച്ചിട്ടു.
കഴിഞ്ഞയാഴ്ച തൊട്ടടുത്ത് 16-ാം വാർഡിലും അടച്ചിടൽ നടപ്പാക്കിയിരുന്നു. അജാനൂർ കടപ്പുറം ക്രസന്റ് സ്കൂൾ പരിസരവും, ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര പരിസരവും ഉൾപ്പെടെ കണ്ടെയിൻമെന്റ് സോണാക്കിയതിൽപ്പെടും.