ഉപേക്ഷിച്ചത് 8 ലക്ഷം ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍; ബിഎസ്എൻഎൽ നല്‍കാനുള്ളത് 20 കോടി

കൊച്ചി: ഒരിക്കല്‍ ‘സ്റ്റാറ്റസ് സിമ്പലാ’യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരള സർക്കിൾ ചീഫ് ജനറൽ മാനേജരുടെ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2017 മുതൽ ഇതുവരെ 812971 പേർ ലാൻഡ്ലൈൻ ഉപേക്ഷിച്ചതായി ബിഎസ്എൻഎൽ അറിയിച്ചു. ഉപഭോക്താക്കൾ ലാൻഡ് ലൈൻ ഉപേക്ഷിച്ചെങ്കിലും ഡെപ്പോസിറ്റായി നൽകിയ 20.40 കോടി ബിഎസ്എൻഎൽ ഇതുവരെ നൽകിയിട്ടില്ല. ഒ.വൈ.ടി സ്‌കീമില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുത്തവര്‍ ഡെപ്പോസിറ്റായി നല്‍കിയ 5000 രൂപയിനത്തിലും 230185 രൂപ തിരികെ നല്‍കാനുണ്ട്.

K editor

Read Previous

ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു: ഇന്ത്യൻ ഓഹരി വിപണിയിലെ അതികായൻ

Read Next

ത്രിവർണശോഭയിൽ പുതുവൈപ്പ് ലൈറ്റ് ഹൗസ്