ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു: ഇന്ത്യൻ ഓഹരി വിപണിയിലെ അതികായൻ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകാശ എയർ സർവീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാല തന്റെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി തിരശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞുപോകുന്നത്.

വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.

Read Previous

ആദ്യം കാവിക്കൊടി, പിന്നെ മനുഷ്യനെന്ന് പ്രചാരണം; മലകയറിയ വനംവകുപ്പ് കണ്ടത് ടെഡിബിയർ

Read Next

ഉപേക്ഷിച്ചത് 8 ലക്ഷം ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍; ബിഎസ്എൻഎൽ നല്‍കാനുള്ളത് 20 കോടി