75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഫ്രീഡം വാക്കത്തോൺ

തിരുവനന്തപുരം: 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിൽ ഫ്രീഡം വാക്കത്തോൺ സംഘടിപ്പിച്ചു. ചാക്ക ഇന്‍റർനാഷണൽ ടെർമിനലിൽ നിന്ന് ഓൾ സെയിന്‍റ്സ് കോളേജിലേക്കും തിരിച്ചുമാണ് വാക്കത്തോൺ നടന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റീജിയണൽ ഡയറക്ടർ ശശീന്ദ്രൻ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. ദേശീയപതാകകളുമേന്തിയുള്ള ഫ്രീഡം വാക്കത്തോണിൽ വിമാനത്താവളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പേർ പങ്കെടുത്തു. സ്വാതന്ത്ര്യദിന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

Read Previous

കരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം

Read Next

ബീഹാറില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് 16ന്