സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കി

മഞ്ചേശ്വരം : മഞ്ചേശ്വരം പോലീസ് സേറ്റഷൻ  പരിധിയിൽ സഹോദരിമാരെ ബലാത്സംഗം ചെയ്ത ഒാട്ടോഡ്രൈവർക്കും ,സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു.

16 കാരിയായ പെൺകുട്ടിയെയും, 18 കാരിയായ സഹോദരിയെയുമാണ് ആഗസ്റ്റ് 16 ന് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗക്കുറ്റത്തിനും ,16 കാരിയെ പീഡിപ്പിച്ച സുഹൃത്തിനെതിരെ പോക്സോ വകുപ്പുകൾ പ്രകാശവുമാണ് കേസെടുത്തത്.

പതിനെട്ടുകാരിയായ പെൺകുട്ടിയെ ബലാത്സംഗത്തിന് വിധേയയാക്കിയത്  മഞ്ചേശ്വരം  ദുർഗ്ഗിപ്പള്ളയിലെ  പ്രതാപനാണ് 38, .പോക്സോ കേസിലെ പ്രതിയെ ക്കുറിച്ച് ഏകദേശ സൂചന ലഭിച്ചതായി മഞ്ചേശ്വരം എസ്.ഐ.എൻ.പി.രാഘവൻ പറഞ്ഞു. രണ്ട് സംഭവങ്ങളിലായി 2 കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്.

ആഗസ്റ്റ് 16ന് വീട്ടിൽ നിന്ന് കാണാതായ സഹോദരിമാരെ ഇന്നലെയാണ് മഞ്ചേശ്വരം  പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്.

പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സഹോദരൻ  പോലീസിൽ  നൽകിയ പരിതിയിൽ  അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും മഞ്ചേശ്വരത്തെ ബജ്ജയിൽ കണ്ടെത്തിയത്.

പെൺകുട്ടികളെ ഒാട്ടോയിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതാണെന്ന് സംശയിക്കുന്നു.

LatestDaily

Read Previous

കരിപ്പൂർ അപകട കാരണം ടേബിൾടോപ്പല്ല

Read Next

കടവരാന്തയിൽ വൃദ്ധൻ മരിച്ച നിലയിൽ; കൊലയെന്ന് സംശയം