ബാഗേജില്‍ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്: പിടികൂടി കസ്റ്റംസ്

ചെന്നൈ: ബാങ്കോക്കിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തായ് എയർവേയ്സ് വിമാനത്തിൽ എത്തിയ സംശയാസ്പദമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. പാഴ്സൽ അനങ്ങുന്നത് കണ്ടപ്പോഴാണ് പരിശോധന നടത്തിയത്. ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ഡി ബ്രാസ കുരങ്ങാണ് ആദ്യം പുറത്ത് ചാടിയത്. കുരങ്ങിനെ ചോക്ലേറ്റുകൾ നിറച്ച ഒരു പെട്ടിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.

അടുത്ത പെട്ടി തുറന്നപ്പോൾ കണ്ടെത്തിയത് 15 രാജവെമ്പാലകള്‍. മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകൾ ആണ് ഉണ്ടായിരുന്നത്. അവസാനത്തെ സഞ്ചിയിൽ രണ്ട് അള്‍ഡാബ്ര ആമകളെയും കണ്ടെത്തി. ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ അവരെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയിൽ പാഴ്സൽ ലഭിക്കേണ്ട വ്യക്തിയെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

K editor

Read Previous

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ‘ഒറ്റി’ന്റെ മോഷൻ പോസ്റ്റർ പുറത്ത്

Read Next

ഖജനാവിൽ പണമുണ്ടെങ്കിലേ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ; നിർമല സീതാരാമൻ