ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അപമാനിച്ച കേസിലാണ് സൂരജ് പാലക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയത്.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാണ് എന്ന് സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിലാണ് സൂരജിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Read Previous

ബഹിരാകാശത്ത് നിന്നും രാജ്യത്തിനൊരു സ്വാതന്ത്ര്യദിനാശംസ

Read Next

ലൈംഗിക പീഡനക്കേസുകളുടെ വിചാരണ ഇൻ ക്യാമറ മാത്രമേ നടത്താവൂ; സുപ്രീംകോടതി