‘പടവെട്ട്’ നിര്‍മാതാക്കള്‍ക്കെതിരേ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി

പടവെട്ട് സിനിമയുടെ സംവിധായകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കുമെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ ഉത്തരവാദിത്തങ്ങൾ ലംഘിച്ച നിർമ്മാതാക്കൾക്കെതിരെ പ്രതികരിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടിയുടെ അഭിമുഖം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വ്യാജ ഓഡിഷന്‍റെ മറവിൽ ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിപിൻ പോളിനെതിരെയും ഒരു നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഡബ്ല്യൂസിസി വിമർശനവുമായി രംഗത്തെത്തിയത്.

Read Previous

ഒഴിവില്ലാത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം ഒരു ഡസനോളം പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്: മുക്താര്‍ അബ്ബാസ് നഖ്‌വി

Read Next

ഭീകരബന്ധം: ബിട്ട കരാട്ടെയുടെ ഭാര്യയടക്കം 4 പേരെ സർക്കാർ സർവീസിൽനിന്നു പുറത്താക്കി