‘അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായല്ല വിദ്യാഭ്യാസം ലഭിക്കേണ്ടത്’

തിരുവനന്തപുരം: അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായല്ല വിദ്യാഭ്യാസം ലഭിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“അപ്പന്റെ കൈയിലുള്ള പണത്തിന്‍റെ ഭാഗമായിട്ടല്ല വിദ്യാഭ്യാസം നേടേണ്ടത്, അത് നാടിന്റെ ബാധ്യതയാണ്. നല്ല പൈസയുളള കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നേടാൻ കഴിയൂ എന്ന നിലയുണ്ട്. അതല്ല നമ്മുടെ നാടിന്റെ ആവശ്യം. അതിലേക്കാണ് നാം നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ വികസനം ഇന്നത്തെ ഈ തലമുറയ്ക്കുളളതല്ല, ഈ തലമുറയ്ക്ക് ഒരു നിശ്ചിത കാലയളവേ ഇവിടെയൊളളൂ. അതിനുശേഷം ഈ രാജ്യത്തെ കൂടുതൽ മികവോടെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി പറഞ്ഞു.

Read Previous

കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയുന്നു

Read Next

ടൂറിസ്റ്റ്, വാണിജ്യ വിസയുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയുടെ അനുമതി