കേസ്സ് നിലനിൽക്കില്ലെന്ന് അഭിപ്രായം കിട്ടി

ചന്തേര : ഫാഷൻ ഗോൾഡ് പരാതികളിൽ കേസ്സെടുക്കാൻ ജില്ലാ പ്രോസിക്യൂട്ടർ അഭിപ്രായം രേഖപ്പെടുത്തിയതിനാൽ , പരാതികളിൽ കേസ്സ് റജിസ്റ്റർ

ചെയ്യാൻ കഴിയില്ലെന്ന് ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാം ഇന്ന് രാവിലെ ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് പറഞ്ഞു.

പരാതികൾ നോൺ കോഗ് നൈസബ്ൾ ക്രിമിനൽ (കേസ്സെടുക്കാൻ വകുപ്പില്ലാത്തത് ) ആണെന്നാണ് ജില്ലാപ്രോസിക്യൂട്ടറുടെ അഭിപ്രായമെന്നും ഐ.പി.എസ് നിസ്സാം പറഞ്ഞു.

അതിനാൽ പരാതിക്കാരോട് കോടതിയിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ 12 പേർ ജില്ലാ പോലീസ് മേധാവിക്ക്  നൽകിയ പരാതികൾ അന്വേഷിക്കാൻ ഏറ്റെടുത്ത പോലീസ് ഉദ്യോഗസ്ഥനാണ് എസ്.നിസ്സാം

LatestDaily

Read Previous

പൂർണ്ണ ഗർഭിണിക്കും അർബുദരോഗിക്കുമടക്കം ജില്ലാശുപത്രിയിൽ 4 പേർക്ക് കോവിഡ്

Read Next

കാഞ്ഞങ്ങാട് നഗരസഭ ഒട്ടുമുക്കാൽ നിർമ്മാണവും ഒരു കരാറുകാരന്