രാജ്യത്ത് പുതിയ 15,815 കോവിഡ് കേസുകൾ

ഡൽഹി: രാജ്യത്ത് 15,815 പുതിയ കോവിഡ് കേസുകളും 68 മരണങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തി. ഇതോടെ നിലവിലെ കേസുകളുടെ എണ്ണം 16,000 ആയി. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,42,39,372 ആയും മരണസംഖ്യ 5,26,996 ആയും ഉയർന്നു.

രോഗമുക്തി നിരക്ക് 98.54 ശതമാനമാണ്. ടിപിആർ 4.36 ശതമാനമാണ്. ഇതുവരെ 207.71 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.

Read Previous

‘ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കും’

Read Next

‘രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് ആ​ഗ്രഹം’