ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: ബീഹാറിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയെ തള്ളി തമിഴ്നാട് ധനമന്ത്രിയും ഡിഎംകെ നേതാവുമായ പളനിവേൽ ത്യാഗരാജൻ. സർവ്വേ പൂർണ്ണമായും അവഗണിക്കണമെന്നും പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ത്യാഗരാജന്റെ പ്രതികരണം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 9 ശതമാനവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 7 ശതമാനവും പിന്തുണ കാണിക്കുന്ന ഏത് സർവ്വേയും വിദ്യാസമ്പന്നര്‍ പൂർണമായും അവഗണിക്കണമെന്ന് പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
എല്ലാ ചോദ്യത്തിനും ഡാറ്റയില്ലെന്ന മറുപടി കേന്ദ്രസർക്കാർ നൽകുമ്പോൾ, ‘ഓൺ-ഡിമാൻഡ്’ ഡാറ്റ ഹാജരാക്കുന്നതിന് പോളിംഗ് ഏജൻസികളെയും മാധ്യമങ്ങളെയും ത്യാഗരാജൻ വിമർശിച്ചു. അരവിന്ദ് കെജ്രിവാളിനെ രാഹുൽ ഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് മിഥ്യയാണെന്നും അദ്ദേഹം പറഞ്ഞു.