കാഞ്ഞങ്ങാട് : അടുത്തെത്തിയ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ സി.പി.എം കണ്ടുവെച്ച ചെയർ പേഴ്സൺ സ്ഥാനാർത്ഥി വി.വി പ്രസന്നകുമാരി.
ബി.എസ്.എൻ.എല്ലിൽ നിന്ന് പിരിഞ്ഞ പ്രസന്നകുമാരി നഗരസഭയിലെ വാർഡ് 4 ൽ മേലാങ്കോട്ടാണ് താമസം.
നഗരസഭ ചെയർമാൻ വി.വി രമേശൻ തിരഞ്ഞെടുക്കപ്പെട്ട അതിയാമ്പൂര് വാർഡാണിത് .
ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടനയായ എൻ.എഫ്.പി.ഇ യിൽ വർഷങ്ങളോളം പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട് പ്രസന്നകുമാരിക്ക്. കെ.എസ്.ടി.എ ഭാരവാഹിയായിരുന്ന കാഞ്ഞങ്ങാട്ടെ മാധവൻ മാഷിന്റെ പത്നിയാണ്. രണ്ടു പെൺ മക്കൾ വിവാഹിതരാണ്.