ട്വിറ്ററിൽ അക്കൗണ്ട് തുറന്ന് വിക്രം ; ആരാധകർ ആവേശത്തിൽ 

ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളായ വിക്രം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു. ഒരു വീഡിയോ സഹിതമാണ് താരം തന്‍റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിക്രം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

10 വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തിയതെന്നും ഇടയ്ക്കിടെ വരാമെന്നും പറയുന്നത് വീഡിയോയിൽ കാണാം. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നതായിരുന്നു വീഡിയോ. 

വിക്രമിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും.

Read Previous

യുക്രൈനിലെ സാഫോറീസിയ ആണവനിലയം; ആശങ്കയറിയിച്ച് ഇന്ത്യ

Read Next

ഇഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ ; ഫെമ ലംഘനം അന്വേഷിക്കാന്‍ അധികാരമില്ലെന്ന് വാദം