ജീവനക്കാരുടെ വീഴ്ചകൾക്ക് ബവ്റിജസ് കോർപറേഷൻ ഈടാക്കുന്ന പിഴത്തുക കുറച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ വീഴ്ചകൾക്ക് ബിവറേജസ് കോർപ്പറേഷൻ ഈടാക്കുന്ന പിഴ കുറച്ചു. 1000 ഇരട്ടി പിഴ എന്നത് 300 ഇരട്ടിയായാണ് കുറച്ചത്. എംആർപിയിൽ കൂടുതൽ തുക ഈടാക്കിയാൽ കൂടുതലായി ഈടാക്കുന്ന തുകയുടെ 1000 മടങ്ങ് പിഴ ജീവനക്കാരിൽനിന്ന് ഈടാക്കുമായിരുന്നു. ഒരു ബ്രാൻഡ് ഒഴിവാക്കി മറ്റൊരു ബ്രാൻഡ് പ്രമോട്ട് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, വില വ്യത്യാസത്തിന്‍റെ 1000 മടങ്ങാണ് പിഴ.

എംആർപിയെക്കാൾ കൂടുതൽ പണം വാങ്ങിയ ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന തുകയുടെ ആയിരം മടങ്ങ് പിഴ ഈടാക്കാനുള്ള ഉത്തരവ് മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. എംആർപിയെക്കാൾ 140 രൂപ അധികം ഈടാക്കിയതിന് കട്ടപ്പന ഷോപ്പിലെ ജീവനക്കാരനിൽ നിന്ന് 1,40,000 രൂപ ഈടാക്കിയതിനെതിരെ യൂണിയനുകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. പിഴ പൂർണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

K editor

Read Previous

മന്ത്രിമാർക്ക് പരിചയക്കുറവ്: സിപിഎം വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി

Read Next

‘അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടത്തിയത് നഗ്നമായ ദേശവിരുദ്ധത’