ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട്: മനുഷ്യനെ എങ്ങനെയെല്ലാം എളുപ്പത്തിൽ കൊലപ്പെടുത്താമെന്ന് യൂട്യൂബിൽ ദിവസങ്ങളോളം തെരഞ്ഞാണ് ചാനൽ സഹായത്തോടെ ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമരിയെയ 16, സഹോദരൻ ആൽബിൻ ബെന്നി, ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് കൊലയുടെ പലരീതികളും യൂട്യൂബിൽ പഠിച്ച ശേഷമാണ് ഒടുവിൽ ഐസ്ക്രീമിൽ വിഷം കലർത്തി കൊല്ലുകയെന്ന രീതി പ്രതി തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 5നാണ് ആൻമരിയയെ വിഷം അകത്തുചെന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച ആൻ മരിയയുടെ പിതാവ് ബെന്നിയും മാതാവ് ബെൻസിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുമായി.
സാധാരണയുണ്ടാകാറുള്ള ഒരു ഭക്ഷ്യവിഷബാധ മാത്രമാകുമായിരുന്ന കേസാണ്. ആൻ മരിയയുടെ മരണമെങ്കിലും സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം പോലീസിന് ലഭിച്ച ചില സൂചനകളാണ് ദമ്പതികളുടെ മകനിലേക്ക് തന്നെ അന്വേഷണമെത്താനിടയാക്കിയത്.
കഴിഞ്ഞ 30 നായിരുന്നു ഇവരുടെ വീട്ടിൽ ഐസ്ക്രീമുണ്ടാക്കിയത്. ഇവ രണ്ട് പാത്രങ്ങളിലാക്കി ആദ്യ ദിനം സഹോദരി ആൻമരിയക്കൊപ്പം ആൽബിനും ഐസ്ക്രീം കഴിച്ചു. അടുത്ത ദിവസമാണ്, വെള്ളരിക്കുണ്ടിലെ കടയിൽ നിന്നും മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്ന വീര്യം കൂടിയ പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഐസ്ക്രീമിൽ ചേർത്തത്.
ആൻമരിയയക്ക് ഐസ്ക്രീം കഴിച്ചതിനെത്തുടർന്നുണ്ടായ ഛർദ്ദിയെ തുടർന്ന് വീട്ടിൽ ബാക്കി വന്ന ഐസ്ക്രീം അമ്മ ബെൻസി വളർത്തു നായക്ക് നൽകാൻ ആൽബിനോട് ആവശ്യപ്പെട്ടിരുന്നിവെങ്കിലും , ഐസ്ക്രീം പട്ടികൾക്ക് നൽകാതെ പ്രതി നശിപ്പിക്കുകയായിരുന്നു. പട്ടികൾ ഐസ്ക്രീം കഴിച്ചാൽ ചത്തുപോകുമെന്നറിയാമായിരുന്നുകൊണ്ടാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.
ആൽബിന്റെ സഹോദരൻ ബിബിൻ സെമിനാരിയിലായതിനാൽ, സഹോദരൻ ഒരു തടസ്സമായി പ്രതിക്ക് തോന്നിയിരുന്നില്ല. കൂട്ടക്കൊല നടത്തി പെറ്റമ്മയുടെയും പിതാവിന്റെ സഹോദരിയുടെയും മരണം ഭക്ഷ്യവിഷബാധയാക്കി മാറ്റി അഞ്ചര ഏക്കറോളം വരുന്ന സ്ഥലം കൈക്കലാക്കി വിൽപ്പന നടത്തുകയും ആഡംബര ജീവിതം നയിക്കാനുമായിരുന്നു ആൽബിന്റെ ഗൂഢപദ്ധതി.
പിതാവും ഏക സഹോദരിയും മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുമ്പോഴും ആൽബിന് താൻ ഒരുക്കിയ ചതിക്കുഴി ഒരാളോട് പോലും തുറന്നു പറഞ്ഞതുമില്ല.