വെള്ളൂർ ഹണിട്രാപ്പിന് പിന്നിൽ തൃക്കരിപ്പൂർ യുവതികൾ

പയ്യന്നൂർ:  പയ്യന്നൂരിലെ സ്കൂൾ ജീവനക്കാരനെ  ഹണി ട്രാപ്പിൽക്കുടുക്കിയത് തൃക്കരിപ്പൂർ  ഒളവറയിലെ  35 കാരി. 

ഇവരോടൊപ്പം  ഉടുമ്പുന്തല സ്വദേശിയായ യുവതിയുമുണ്ടെന്ന് വ്യക്തമായി.

പയ്യന്നൂരിൽ സ്കൂൾ ജീവനക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം പയ്യന്നൂർ പോലീസിന്റെ ഇടപെടലോടെ  പൊളിഞ്ഞിരുന്നു.  ബുധനാഴ്ച  വൈകുന്നേരമാണ്  ഹണിട്രാപ്പ്   സംഘത്തിൽപ്പെട്ട രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്.

തൃക്കരിപ്പൂർ സ്വദേശിനിയായ യുവതിയെയാണ് സ്കൂൾ ജീവനക്കാരനെ ഹണിട്രാപ്പിൽ കുടുക്കാനായി ഉപയോഗിച്ചത്.  സ്കൂൾ ജീവനക്കാരനുമായി മുൻ പരിചയത്തിലുള്ള  യുവതി ഇദ്ദേഹത്തെ വെള്ളൂരിലെ വാടകവീട്ടിലെത്തിച്ചാണ് കെണിയിൽക്കുടുക്കിയത്.  ഇരുവരും തമ്മിലുള്ള ലൈംഗിക വേഴ്ചയുടെ  ദൃശ്യങ്ങൾ യുവതി രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.

ഈ ദൃശ്യങ്ങളുപയോഗിച്ചാണ് യുവതി സ്കൂൾ ജീവനക്കാരനായ  ഇരയെ ബ്ലാക്ക് മെയിൽ ചെയ്തത്.  അഞ്ച് ലക്ഷം രൂപയാണ്  വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ സംഘം  ആവശ്യപ്പെട്ടത്.  രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാതെ  വന്നതോടെ  യുവാവ് ഹണിട്രാപ്പ് യുവതിക്ക് 20,000 രൂപയും രണ്ട് ലക്ഷം രൂപയുടെ െചക്കും നൽകി. ചെക്കിന് പകരം പണം നൽകണമെന്ന് യുവതി നിർബ്ബന്ധം പിടിച്ചതോടെ  ഓഗസ്റ്റ് 12ന്  ബുധനാഴ്ച വൈകുന്നേരം  യുവാവ് 50,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു.  പണം വാങ്ങാനെത്തിയത് കാര, തലിച്ചാലം പ്രദേശത്തുള്ള രണ്ട് യുവാക്കളായിരുന്നു.

പണം കൈമാറ്റത്തെക്കുറിച്ച് രഹസ്യവിരം ലഭിച്ചതിനെത്തുടർന്ന്  പയ്യന്നൂർ  പോലീസ്  പയ്യന്നൂർ ബൈപ്പാസ്  റോഡിലെത്തി യുവാക്കളെ സമർത്ഥമായി  വലയിൽ കുടുക്കി. സംഭവത്തിൽ സ്കൂൾ ജീവനക്കാരന് പരാതിയില്ലാത്തതിനാൽ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടില്ല. തന്നെ  ബലമായി വിവസ്ത്രനാക്കി ഫോട്ടോയെടുത്താണ് ഭീഷണിപ്പെടുത്തിയതെന്ന് യുവാവ്  പറയുന്നു.

പയ്യന്നൂർ, കൊറ്റി, വെള്ളൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്    അനാശാസ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.  മാട്ടൂൽ സ്വദേശിയായ  ഡ്രൈവറാണ് ഇതിന്റെ ഇടനിലക്കാരൻ, പയ്യന്നൂർ ടൗണിലെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചും ലൈംഗിക വ്യവസായം തഴച്ചു വളരുന്നുണ്ട്.

മണിക്കൂറുകൾക്ക് വാടക നിശ്ചയിച്ചാണ്  ലോഡ്ജുകളിൽ  അനാശാസ്യത്തിന്  സൗകര്യം ചെയ്തുകൊടുക്കുന്നു.  സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ  അനാശാസ്യ പ്രവർത്തികളിലേർപ്പെടുന്നവരെ പിടികൂടാൻ  പോലീസിനുമാകില്ല.  ഹണിട്രാപ്പ്  സംഘത്തിലെ  യുവതികളുടെ  കെണിയിൽ പലരും  അകപ്പെട്ടിട്ടുണ്ടെങ്കിലും, നാണക്കേടോർത്ത് പലരും  പുറത്ത് പറയാൻ തയ്യാറല്ല. പടന്ന തൃക്കരിപ്പൂർ മേഖലയിലുള്ള ചിലർ ഹണിട്രാപ്പിൽ കുടുങ്ങിയതായും വിവരമുണ്ട്.

Read Previous

വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം വഞ്ചിക്കപ്പെട്ടത് ഭർതൃമതി

Read Next

പയ്യന്നൂർ ഹണി ട്രാപ്പ്: പണം വാങ്ങാനെത്തിയവരുടെ ബൈക്ക് തോട്ടില്‍ കണ്ടെത്തി