മാവോയിസ്റ്റ് രൂപേഷിന്റെ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ നോട്ടീസ്

തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് സെപ്റ്റംബർ 19നകം മറുപടി നൽകണമെന്ന് രൂപേഷിനോട് സുപ്രീം കോടതി നിർദേശിച്ചു.

രൂപേഷിനെതിരായ കേസുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ രൂപേഷിനെതിരായ യു.എ.പി.എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Read Previous

കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വി.മുരളീധരൻ

Read Next

തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി