ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തളിപ്പറമ്പ്: വിവാഹ വാഗ്ദാനം നല്കി യുവതിയെ വഞ്ചിച്ച യുവാവിനെതിരെ കേസ്്.
പലയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത്് ഗര്‍ഭിണിയാക്കിയെന്ന പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലെ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിലാണ് ,മുടിക്കാനം നരിപ്പാറയിലെ വിനോജിനെതിരെ 30, പോലീസ് കേസെടുത്തത്.
കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ ഈ വര്‍ഷം ജനുവരി വരെയാണ് പരാതിക്കാസ്പദമായ സംഭവം. യുവതിയുമായി അടുപ്പത്തിലായ പ്രതി യുവതിയെ വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കാമെന്ന് വാഗ്ദാനം ചെയ്ത് മഞ്ചേരിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
യുവതി ഗര്‍ഭിണിയായതോടെ, പ്രതി യുവതിയില്‍ നിന്നകന്നുവെന്നും ,വിവാഹ വാഗ്ദാനത്തില്‍നിന്നും പിന്മാറി വഞ്ചിക്കുകയായിരുന്നുവെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.
വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവുള്ള യുവതിക്ക് മക്കളില്ല എന്നാല്‍ വിവാഹ വാഗ്ദാനം നല്കി യുവതിയുമായി അടുപ്പത്തിലായ യുവാവിന് ഭാര്യയും മക്കളുമുണ്ട്. ഈ വിവരം മറച്ചുവെച്ചാണ് യുവതിയുമായി ഇയാള്‍ അടുപ്പത്തിലായത്.