യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

ഉദുമ: കുളിക്കുന്നതിനിടെ കുളത്തിൽ കുഴഞ്ഞുവീണ് മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. ഇന്നലെ വൈകുന്നേരം 3.30 മണിയോടെ കളനാട് എൽപി സ്ക്കൂളിന് സമീപത്തെ കുളത്തിലാണ് യുവാവ് മുങ്ങി മരിച്ചത്. കളനാട്ടെ ഷെരീഫ് – ഉമ്മുക്കുൽസു ദമ്പതികളുടെ മകൻ മുഹമ്മദ് യാസിറാണ് 28, ഇന്നലെ വൈകുന്നേരം കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

നന്നായി നീന്തലറിയാവുന്ന യാസിർ കുളത്തിൽ കുളിക്കുന്നതിനിടെ ബോധരഹിതനായി മുങ്ങിത്താഴുകയായിരുന്നുവെന്ന് സംശയമുണ്ട്. ഒപ്പമുണ്ടായിരുന്നവർ കുളത്തിൽ ഏറെ നേരെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ അഗ്നിസുരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.

മേൽപ്പറമ്പ് പോലീസിന്റെ നേതൃത്വത്തിൽ റെസ്ക്യൂ ടീം നടത്തിയ പരിശോധനയിലാണ് യുവാവിനെ കരയ്ക്കെടുക്കാനായത്. സഹോദരങ്ങൾ: യാസിൻ, ആഷിർ, മൻസൂർ, മിഥിലാജ്, ജുമാന. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

Read Previous

ലഹരി മരുന്ന് കടത്തിയ യുവാക്കൾ റിമാന്റിൽ

Read Next

സ്വാതന്ത്ര്യദിനാഘോഷത്തിന് മില്‍മയും; നാളെ മുതല്‍ ത്രിവര്‍ണ പതാകയുള്ള പാൽ കവർ