മന്ത്രിസഭയിലേക്ക് ഇടത് പാര്‍ട്ടികളെ ക്ഷണിച്ച് നിതീഷ് കുമാർ

പട്‌ന: മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടതുപാർട്ടികളെ ക്ഷണിച്ച് നിയുക്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മഹാസഖ്യ സർക്കാരിന്റെ വിപുലീകരണം ഈ മാസം 16ന് നടക്കും.
എന്നാൽ 12 എം.എൽ.എമാരുള്ള ഇടതുപക്ഷ പാർട്ടിയായ സി.പി.ഐ.എം.എൽ ലിബറേഷൻ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.

“ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ നിതീഷ് കുമാറിനെ ഞങ്ങൾ പുറത്തുനിന്നും പിന്തുണയ്ക്കും. ഞങ്ങൾ മന്ത്രിസഭയുടെ ഭാഗമാകില്ല. ഞങ്ങൾ ഈ പ്രസ്ഥാനത്തെ പുറത്തുനിന്നും മുന്നോട്ട് കൊണ്ടുപോകും,” ഭട്ടാചാര്യ പറഞ്ഞു.

Read Previous

മന്ത്രി വീണയ്ക്ക് സ്നേഹപൂർവ്വം

Read Next

കുണ്ടംകുഴി യുവാവ് ജയിലിൽ, വിവാഹത്തിന് തയ്യാറല്ല,