ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മൽസ്യതൊഴിലാളി സ്ത്രീകൾക്ക് ഇടത്തട്ടുകാർ മത്സ്യം നൽകുന്നതുമായി ബന്ധപ്പെട്ട് തൈക്കടപ്പുറം ബോട്ട് ജെട്ടിയിൽ സംഘർഷം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോട്ട് ജെട്ടിയിലെത്തി ചില്ലറ വിൽപ്പനക്കാർ മത്സ്യം വാങ്ങാൻ പാടില്ലെന്ന വിലക്ക് നിലവിലുണ്ട്. മൊത്ത വ്യാപാരികൾക്ക് മാത്രമേ ഇവിടെ നിന്ന് മൽസ്യം നൽകുകയുള്ളൂ. സീറോഡ്, പുഞ്ചാവി, മീനാപ്പീസ്, അജാനൂർ ഭാഗങ്ങളിലെ സ്ത്രീകളായ മൽസ്യതൊഴിലാളികൾക്ക് ആവശ്യമുള്ള മത്സ്യം, മൊത്തവ്യാപാരികൾ നേരിട്ടെത്തിച്ചുകൊടുക്കാമെന്നും നേര്ത്തെ ധാരണയുണ്ടായതാണ്.
കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂട്ടത്തോടെ തൊഴിലാളികൾ ജെട്ടിയിലെത്തി മത്സ്യം ശേഖരിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് മത്സ്യമെത്തിക്കാമെന്ന ധാരണ സർവ്വകക്ഷി യോഗത്തിലുണ്ടാക്കിയത്.
എന്നാൽ ധാരണയ്ക്ക് വിരുദ്ധമായി ചില്ലറ വിൽപ്പനക്കാർക്ക് ഉയർന്ന വിലക്കാണ് മൊത്തവിതരണക്കാർ മത്സ്യം നൽകുന്നതെന്നാരോപിച്ച് ഇന്ന് രാവിലെ മത്സ്യതൊഴിലാളി സ്ത്രീകൾ തൈക്കടപ്പുറം ബോട്ട് ജെട്ടിയിലേക്ക് സംഘടിച്ചെത്തിയതോടെയാണ് സംഘർഷമുണ്ടായത്.
ന്യായമായ വിലക്ക് മത്സ്യം നൽകിയില്ലെങ്കിൽ ജെട്ടിയിലെ മത്സ്യ വിൽപ്പന തടയുമെന്ന് സ്ത്രീകൾ വ്യക്തമാക്കിയതോടെ നീലേശ്വരം പോലീസും തീരദേശ പോലീസും സ്ഥലത്തെത്തി.
തങ്ങൾ ചില്ലറ വിൽപ്പനക്കാർക്ക് നൽകുന്ന മത്സ്യം ഉയർന്ന വിലയ്ക്ക് നാട്ടുകാർക്ക് നൽകാൻ പാടില്ലെന്നും നിശ്ചിത ലാഭത്തിൽ മാത്രമേ ചില്ലറ വിൽപ്പനക്കാർ മത്സ്യ വിൽപ്പന നടത്താൻ പാടുള്ളുൂവെന്ന് മൊത്ത വ്യാപാരികളും നിലപാട് വെച്ചു. ഇത് സംബന്ധിച്ച് മൊത്തവിൽപ്പനക്കാരും ചില്ലറ മത്സ്യവിൽപ്പനക്കാരും ധാരണയായി.
കോവിഡ് പശ്ചാത്തലത്തിൽ അഴിത്തലയിൽ ചില്ലറ വിൽപ്പനക്കാർ എത്തുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
അഴിത്തല ബോട്ട് ജെട്ടിയിലെത്തുന്ന മത്സ്യം നിശ്ചിത വിലക്ക് വിൽപ്പന നടത്താനായി പതിനഞ്ചംഗ കോർ കമ്മിറ്റിയെയും നഗരസഭ നിയോഗിച്ചിരുന്നു.
കോർ കമ്മിറ്റിയിൽപ്പെട്ടവർ 180 രൂപ വില നിശ്ചയിച്ച മത്സ്യം 260 രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാരായ സ്ത്രീകൾക്ക് വിൽപ്പന നടത്താൻ ശ്രമിച്ചതാണ് അഴിത്തലയിലുണ്ടായ കുഴപ്പങ്ങളുടെ കാരണം. ഇതിന്റെ ലാഭം ഇടത്തട്ടുക്കാർക്കാണ്.