ദേശീയ അവാർഡ് നേടിയ ഗായകൻ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു

കർണാടക: പ്രശസ്ത ദേശീയ അവാർഡ് ജേതാവായ ഗായകൻ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിലായിരുന്നു അന്ത്യം.

കന്നഡ സിനിമയിൽ പിന്നണി ഗാനത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യ ഗായകനാണ് ശിവമോഗ സുബ്ബണ്ണ. ‘കാടു കൂടരെ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. 

ജ്ഞാനപീഠ പുരസ്കാര ജേതാവായ കന്നഡ എഴുത്തുകാരൻ കുവെമ്പുവിന്‍റെ കൃതികൾ ആലപിച്ചതിലൂടെ സുബ്ബണ്ണ പ്രശസ്തനായിരുന്നു. അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Previous

മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

Read Next

സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ വിമർശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്‌