നടപടികളിൽ പങ്കെടുക്കുന്നില്ല; അന്വേഷണ ഉദ്യോഗസ്ഥനെ വിമർശിച്ച് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി വിചാരണക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യമുണ്ടെന്നും കോടതിയെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമർശനം. കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചിരുന്നു.

രാവിലെ ഹർജി പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസ് കോടതിയിൽ ഹാജരായിരുന്നില്ല. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ എവിടെയാണെന്ന് കോടതി ചോദിച്ചു.
കോടതി നടപടികളിൽ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങുകയാണെന്നും കോടതി വിമർശിച്ചു.

Read Previous

നാവിക സേനയ്‌ക്കൊപ്പം ദേശീയ പതാകയേന്തി സൽമാൻ ഖാൻ

Read Next

പ്രധാനമന്ത്രിയുടെ നിർദേശം; വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭ