ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ കെപിസിസി ആദരിക്കും

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഞ്ചിയമ്മയ്ക്ക് കെപിസിസി ആദരം. സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പമാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് ആദരമർപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവൻ കെപിസിസി ഓഫീസിലാണ് പരിപാടി.

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള 68-ാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്. അട്ടപ്പാടി നക്കുപതി പിരിവ് സ്വദേശിനിയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് തന്നെ ടൈറ്റിൽ സോങ്ങും ഗായിക നഞ്ചിയമ്മയും ജനപ്രീതി നേടിയിരുന്നു.

Read Previous

ലോകകപ്പ് 2022: എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ ഒരുക്കും

Read Next

പാലക്കാട് പത്ത് കോടിയോളം വിലവരുന്ന ലഹരിമരുന്ന് പിടികൂടി