തമിഴ് നടൻ വിശാലിന് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക്

ചെന്നൈ: തമിഴ് നടൻ വിശാലിന് ആക്ഷൻ സീക്വൻസിന്‍റെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. മാർക്ക് ആന്‍റണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. വിശാലിന്‍റെ കാൽമുട്ടിനാണ് പരിക്കേറ്റത്. നേരത്തെ ‘ലാത്തി’യുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റിരുന്നു.

ഒരു സ്റ്റണ്ട് സീക്വൻസിന്റെ ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് ആദ്യം മുട്ടിന് പൊട്ടലുണ്ടായി, സുഖം പ്രാപിച്ചതിന് ശേഷം, ഷൂട്ടിന്റെ ടെയിൽ എൻഡിനിടെ കാലിന് വീണ്ടും പരുക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് തവണയും ഷൂട്ടിംഗ് നിർത്തിവച്ചു.

Read Previous

രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

Read Next

വിമാനത്തിനുള്ളിൽ സിഗരറ്റ് വലി; സോഷ്യൽ മീഡിയ താരത്തിനെതിരെ കേസ്