ബേക്കലിൽ മിന്നല്‍ പരിശോധന: മയക്കു മരുന്നുമായി മൂന്നംഗ സംഘം അറസ്റ്റില്‍

ബേക്കല്‍: ജില്ലാ പോലീസ് മേധാവി  വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കേടിന്റെ ഭാഗമായി ബേക്കല്‍ പോലീസ് സബ് ഡിവിഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ രാവിലെ വരെ ഡിവൈഎസ്പി. സി കെ . സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനകളില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു .

ഉദുമ പടിഞ്ഞാര്‍, പള്ളം എന്നിവിടങ്ങളില്‍ നിന്നായി വിൽപ്പനക്കെത്തിച്ച 10 ഗ്രാം എംഡിഎംഎ പിടികൂടുകയും കീഴൂര്‍ സ്വദേശി പി എം ഷാജഹാന്‍ 33, ബണ്ടിച്ചാല്‍ തെക്കില്‍ സ്വദേശി എം.മുഹമ്മദ് ഖൈസ് 31, കളനാട് കൂവത്തൊട്ടിയിലെ മൊയ്ദീന്‍ ജാസിദ് 34, എന്നിവരെ അറസ്റ്റ് ചെയ്തു.   വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ച മറ്റ് 3 പേരെ പിടികൂടി കേസ്സെടുത്തു.

LatestDaily

Read Previous

മുത്തലിബ് കൂളിയങ്കാലിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഐഎൻഎൽ നീക്കി

Read Next

റിസര്‍വ് വനത്തില്‍ നിന്ന് തേക്ക്  മുറിച്ച്‌ കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍