പതിനേഴുകാരി ഗർഭിണി; കുറ്റിക്കോൽ യുവാവ് മുങ്ങി

കാഞ്ഞങ്ങാട് : പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുകയും, പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ, ഒഴിഞ്ഞുമാറുകയും ചെയ്ത കുറ്റിക്കോൽ യുവാവിന്റെ പേരിൽ ഹൊസ്ദുർഗ്ഗ് പോലീസ് പോക്സോ ചുമത്തി.

കുണ്ടംകുഴി സ്വദേശി ചന്തുവിന്റെ മകൻ ശ്യാംരാജിന്റെ പേരിലാണ് 22, കേസ്. പ്രതി ശ്യാംരാജ് കാസർകോട് ടാറ്റാ മോട്ടോർസ് കമ്പനി ജീവനക്കാരനാണ്. പെൺകുട്ടിയും ശ്യാംരാജും പരിചയപ്പെട്ടത് വാട്ട്സാപ്പ് വഴിയാണ്. പരിചയം പ്രണയമായി വളർന്നു.

2022 ജൂണിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശ്യാംരാജ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയപ്പോൾ, വിവാഹം കഴിക്കണമെന്ന് ശ്യാംരാജിനോട് ആവശ്യപ്പെട്ടുവെങ്കിലും, യുവാവ് തയ്യാറാകാത്തതിനാലാണ് ഇന്നലെ ഹോസ്ദുർഗ്ഗ് പോലീസിൽ പരാതിയുമായി എത്തിയത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ശ്യാംരാജിന്റെ പേരിൽ പോക്സോ ചുമത്തി എഫ്ഐആർ  റജിസ്റ്റർ ചെയ്തു. ശ്യാംരാജ് നാട്ടിൽ നിന്ന് മുങ്ങി. പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിച്ചാൽ കേസ് പിൻവലിക്കാമെന്ന ധാരണ പെൺകുട്ടിയുടെ വീട്ടുകാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

LatestDaily

Read Previous

ഇ.ഡിക്കെതിരെ ക്യാംപയിനുമായി സിപിഎം

Read Next

സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ കസ്റ്റഡിയിലല്ല; ജസീൽ പിതാവുമായി ഫോണിൽ സംസാരിച്ചു