‘ന്നാ താന്‍ കേസ് കൊട്’ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിട്ടല്ല ഇത്തരമൊരു പോസ്റ്റർ പുറത്തിറക്കിയതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഴി മാത്രമല്ല ഈ സിനിമയിലെ പ്രശ്നം, കുഴി ഒരു പ്രധാന കാരണമാണ്. തമാശയും പരിഹാസവും നിറഞ്ഞ രീതിയിൽ സാധാരണക്കാരനെ അത് എങ്ങനെ ബാധിക്കുന്നു എന്ന് പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. കോവിഡിന് മുമ്പുള്ള കാലം മുതൽ കോവിഡ് കാലഘട്ടം വരെയുള്ള സമയത്തിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

തമിഴ്നാട്ടിൽ നടന്ന ഒരു സംഭവമാണിത്. അതിന്‍റെ അടിസ്ഥാനത്തിലാണ് സിനിമ. ഇത് കേരളത്തിലെ ഒരു കുഴി പോലും അല്ല. അങ്ങനെ സംഭവിച്ചാൽ സിനിമ തമിഴ്നാട്ടിലെ സർക്കാരിന് എതിരാണെന്ന് പോലും പറയേണ്ടിവരും,” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Read Previous

സിനിമാ പരസ്യ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി റിയാസ്

Read Next

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിദരിദ്രർ മലപ്പുറത്ത്; കുറവ് കോട്ടയത്ത്