ഭാരത് ജോഡോ യാത്ര; കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ ഇന്ന് കെ.പി.സി.സി സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗം

കേന്ദ്ര നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് കെ.പി.സി.സി സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗം ചേരും.

അടുത്ത മാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര 11ന് പാറശ്ശാല വഴി കേരളത്തിൽ പ്രവേശിക്കും. വിവിധ ജില്ലകളിലായി 17 ദിവസം രാഹുൽ ഗാന്ധി സംസ്ഥാനത്ത് ഉണ്ടാകും. ഇന്നത്തെ യോഗത്തിൽ വിവിധ നേതാക്കൾക്ക് യാത്രാ ചുമതലകൾ കൈമാറും. കോഴിക്കോട് നടക്കുന്ന ചിന്തൻ ക്യാമ്പിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നേതൃയോഗം ഉപസമിതികൾക്കും രൂപം നൽകും. നിലവിലെ രാഷ്ട്രീയ സാഹചര്യവും സർക്കാരിനെതിരായ പ്രതിഷേധ പരിപാടികളും യോഗത്തിൽ ചർച്ചയായേക്കും.

Read Previous

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിൽ ആന്റിജന്‍ പരിശോധന നടത്തണം

Read Next

20 ശതമാനം എഥനോൾ മിശ്രിതം ഉപയോഗിച്ച് പെട്രോൾ വിതരണം; അടുത്ത വർഷം ആരംഭിക്കും