‘കിഫ്ബിയില്‍ വിയോജിപ്പുണ്ട്, പക്ഷേ അതില്‍ അന്വേഷണത്തിന് ഇഡിക്ക് അധികാരമില്ല’

തിരുവനന്തപുരം: കിഫ്ബിയില്‍ അന്വേഷണത്തിന് ഇ.ഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക്കിന് ലഭിച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതേസമയം കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കിഫ്ബിയിലെ ഇഡി നടപടിയെക്കുറിച്ച് ഞങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കിഫ്ബി സർക്കാരിന്റെ ബാധ്യതയായി മാറും. ഭരണഘടനാപരമായി അതിന്‍റെ നടപടികൾ ശരിയല്ല. പുറത്തുനിന്ന് എടുക്കുന്ന കടം സംസ്ഥാനത്തിന്‍റെ പരിധിയിൽ വരുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ ആദ്യം മുതലുള്ള നിലപാടാണ് അത്’ സതീശൻ പറഞ്ഞു.

‘എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷിക്കുന്ന കാര്യത്തിൽ വിയോജിപ്പുണ്ട്. ഇ.ഡിക്ക് ഇക്കാര്യത്തിൽ നിയമപരമായ അധികാരമില്ല. അവരുടെ അധികാരപരിധി കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. കളളപ്പണത്തിന്‍റെ പേരിലല്ല, ഉയർന്ന പലിശയ്ക്ക് വായ്പയെടുത്ത പേരിലാണ് ആരോപണം. മസാല ബോണ്ട് എടുത്ത സംഭവം ഇ.ഡിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയതില്‍ ഒരു പ്രസക്തിയുമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

K editor

Read Previous

അതിജീവിതക്കെതിരെ വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Read Next

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി