റിഫ മെഹ്നുവിന്റെ മരണം: ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്ന് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന മെഹ്നാസിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം തെളിവെടുപ്പിനായി ജൻമനാടായ കാസർകോട്ടേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനമാണ് റിഫയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി റിഫയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തി.

Read Previous

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് നോട്ടീസ്

Read Next

​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുതെന്ന് യുഎഇ