ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റിയെന്ന് ബീന ഫിലിപ്പ്

തിരുവനന്തപുരം: സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. പാർട്ടിക്ക് വിശദീകരണം നൽകി. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബീന പറഞ്ഞു.

ബാലഗോകുലത്തിന്‍റെ മാതൃ വന്ദനം പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ ബീന ഫിലിപ്പിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. മേയറുടെ നടപടിയെ ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി തള്ളിയിരുന്നു. എന്നാൽ, ധൃതിപിടിച്ച് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ശേഷവും മേയർ നടത്തിയ ചില പ്രതികരണങ്ങളിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് പരിചയക്കുറവായി കാണാമെങ്കിലും അവിടെ നടത്തിയ പ്രസംഗവും, അത് വിവാദമായതിന് ശേഷം നടത്തിയ പ്രതികരണവും ശരിയല്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് മേയറുടെ നിലപാട് തള്ളി ജില്ലാ സെക്രട്ടറി പ്രസ്താവന ഇറക്കിയത്.

Read Previous

ത്രിവര്‍ണ നിറത്തിൽ ചെറുതോണി അണക്കെട്ട്; ഫോട്ടോ പങ്കുവെച്ച് മന്ത്രി

Read Next

തോമസ് ഐസക്ക് ബുധനാഴ്ച വരെ ഇഡിക്ക് മുൻപിൽ ഹാജരാകേണ്ടതില്ല: ഹൈക്കോടതി