ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: സ്വാതന്ത്യ സമര സേനാനികളും കമ്മ്യൂണിസ്റ്റുകാരുമായിരുന്ന കാഞ്ഞങ്ങാട്ടെ കെ. മാധവനെയും, വെള്ളിക്കോത്ത് പി. അമ്പു നായരെയും, പിലിക്കോട് സി. കൃഷ്ണൻ നായരെയും, ക്ലായിക്കോട് എൻ. നാരായണ വാര്യരേയും, നീലേശ്വരത്തെ എൻ.ജി. കമ്മത്തിനേയും, കയ്യൂരിലെ ടി.വി. കുഞ്ഞമ്പു എന്നിവരെയുമാണ് അന്ന് തികഞ്ഞ കമ്മ്യൂണിസറ്റായിരുന്ന പിലിക്കോട് തട്ടാർമനയിലെ ടി. സുബ്രഹ്മണ്യം തിരുമുമ്പ് പോലീസിന് ഒറ്റു കൊടുത്തത്.
1948-ൽ കൽക്കത്താ തിസീസിൽ കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് സർക്കാറിനെതിരെ ആയുധമെടുത്ത് പോരാടണമെന്ന ബി.ടി. രണദിവെ, പി.സി ജോഷി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആഹ്വാനം അക്ഷരംപ്രതി പോലീസിന് ഒറ്റു കൊടുത്ത ടി.എസ്. തിരുമുമ്പും കലക്കത്താ തീസീസ് യോഗത്തിൽ സംബന്ധിച്ചിരുന്നു.
കൽക്കത്താ തീസീസിലെടുത്ത തീരുമാനം ചോർന്നു കിട്ടിയ പോലീസ് കെ. മാധവനടക്കമുള്ളവരെ ഒളിത്താവളങ്ങളിൽ നിന്ന് പിടികൂടിയതിന് മുഖ്യ കാരണക്കാരൻ ടി.എസ് തിരുമമ്പാണ്.
കമ്മ്യൂണിസ്റ്റുകാരുടെ ഒളിത്താവളങ്ങളും അവരുടെ പേരുകളും അന്നത്തെ മദിരാശി പോലീസിന് ഒറ്റു കൊടുത്ത തിരുമുമ്പ്, 1948 ജൂൺ 29 ന് ചന്തേര പോലീസ് സ്റ്റേഷനിൽ ക്യാമ്പു ചെയ്തിരുന്ന മദിരാശി സർക്കാറിന്റെ കീഴിലുള്ള സ്പെഷ്യൽ പോലീസ് സൂപ്രണ്ട് വി. അയ്യസ്വാമിക്ക് മുന്നിലാണ് കീഴടങ്ങിയത്.
കമ്മ്യൂണിസ്റ്റുകാരായ പാർട്ടി നേതാക്കളെ ഒറ്റു കൊടുത്ത തിരുമുമ്പിനെ 1948 മെയ് 21-ന് പോലീസ് അറസ്റ്റ ചെയ്ത ശേഷം നിരൂപാധികം വിട്ടയക്കുകയായിരുന്നു.
നീണ്ട 72 വർഷങ്ങൾക്ക് മുമ്പ് പാർട്ടിയെ ഒറ്റു കൊടുത്ത തിരുമുമ്പിന്റെ പേരിലാണ് മടിക്കൈ ചാളക്കടവിൽ 50 കോടി രൂപ മുടക്കി പിണറായി സർക്കാർ സാംസ്കാരിക കേന്ദ്രം ഇപ്പോൾ പണിതുയർത്തുന്നത്.