ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി പുറത്ത് വന്ന ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനെതിരെ ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ട മുതിർന്ന ശാസ്ത്രജ്ഞന്‍ ശശികുമാർ. സിനിമയിൽ കാണിക്കുന്ന കാര്യങ്ങളിൽ 90 ശതമാനവും വാസ്തവവിരുദ്ധമാണെന്ന് ശശികുമാർ പറഞ്ഞു.
ഐഎസ്ആർഒയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലൂടെ അസത്യം പ്രചരിപ്പിക്കുന്നത് ക്രൂരവും രാജ്യദ്രോഹപരവുമാണ്.
ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ജോലി ചെയ്യുന്ന ഐഎസ്ആർഒ എന്ന സ്ഥാപനത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഐ.എസ്.ആർ.ഒ.യിലെ ചീഫ് സയന്റിസ്റ്റ് താനായിരുന്നു എന്ന നമ്പി നാരായണന്‍റെ പ്രചാരണം തെറ്റാണെന്നും അദ്ദേഹത്തേക്കാള്‍ 100 മടങ്ങ് സേവനം നൽകിയ ഉന്നത ശാസ്ത്രജ്ഞർ നിസ്സഹായതയോടെ ഇത് കേൾക്കുകയാണെന്നും ശശികുമാർ പറഞ്ഞു.