തൈക്കടപ്പുറം പീഡനം; ക്വിന്റൽ മുഹമ്മദ് ഒളിവിൽ കഴിഞ്ഞത് കാഞ്ഞങ്ങാട്, അഭിഭാഷകരുമായി ബന്ധപ്പെട്ടു

കാഞ്ഞങ്ങാട് : തൈക്കടപ്പുറം പീഡനക്കേസിൽ മുഖ്യപ്രതി  ഞാണിക്കടവിലെ ക്വിന്റൽ മുഹമ്മദ് രണ്ടാഴ്ച മുൻപ് വരെ കാഞ്ഞങ്ങാട്ട് ഒളിവിൽ കഴിഞ്ഞതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കാഞ്ഞങ്ങാട്ട് തങ്ങിയ പ്രതി ഫോണിൽ ചില അഭിഭാഷകരുമായി ബന്ധപ്പെട്ട ശേഷം പിന്നീട്  ഉപയോഗിച്ചിരുന്ന ഇരു സെൽഫോണുകളും  ഇപ്പോൾ  നിശ്ചലമായിരികുകയാണ്

ചീമേനി ഐ.പി അനിൽ കുമാറിനാണിപ്പോൾ ഈ കേസിന്റെ അന്വേഷണ ചുമതല. നീലേശ്വരം പോലീസ് ജുലായ്  19 നാണ്  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭച്ചിദ്രത്തിന് വിധേയയാക്കുകയും ചെയ്തതിന് ക്വിന്റൽ മുഹമ്മദടക്കമുളള  7 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്വിന്റൽ ഒഴികെയുളള പ്രതികളെല്ലാം ദിവസങ്ങൾക്കകം അറസ്റ്റിലായെങ്കിലും മുഖ്യപ്രതിയായ ക്വിന്റൽ മുഹമ്മദ് മാത്രം പോലീസിന്റെ വലയിൽ കുരുങ്ങിയില്ല.

ക്വിന്റൽ അറസ്റ്റിലാവാത്തത്  പോലീസിന് നാണക്കേട് വരുത്തുകയും ചെയ്തു.  ഇതിനിടയിൽ ഈ പോക്സോ കേസിന്റെ അന്വേഷണം ചീമേനി ഐ.പി അനിൽകുമാറിനെ ഏൽപ്പിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കുകയുംചെയ്തു

പ്രതി ഉപയോഗിച്ച സെൽഫോണിലാണ് ജുലായ് 21–ന് ശേഷംഉപയോഗിച്ചിട്ടില്ല. ഇതിനിടയിൽ പ്രതി മറ്റൊരു സെൽ ഫോൺ രഹസ്യമായി ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

ഈ ഫോണിൽ നിന്നും ജുലായ് 23 ന് പുറത്തേക്ക് പോയ രണ്ട് കോളുകളൾ കാഞ്ഞങ്ങാട്ടെ അഭിഭാഷകനെ വിളിച്ചത്.

മേൽക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം തേടാനായിരുന്നു ക്വിന്റൽ അഭിഭാഷകനുമായി ബന്ധപ്പെട്ടത്.

  പോക്സോ കേസിൽ ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമോപദേശം  ലഭിച്ച മുഹമ്മദ്പോലീസിൽ കീഴടങ്ങാൻ ഒരുങ്ങിയിരുന്നുവെങ്കിലും  പിന്നീട് നാടകീയമായി രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങുകയും ചെയ്തു.ക്വിന്റലിന്റെ രഹസ്യ ഫോണിൽ നിന്ന് ചിലർക്ക് വാട്സാപ്പ് മെസ്സേജുകൾ പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് .

പ്രതിയുടെ രണ്ട് സെൽഫോണുകളും സ്വിച്ച് ഒാഫായതോടെ പോലീസ് അന്വേഷണം വഴിമുട്ടി.പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സെൽഫോണുകൾകേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണവും ഫലം കണ്ടില്ല

പ്രതിയിപ്പോൾ കാഞ്ഞങ്ങാട്ട് തന്നെ  ഒളിവിലുണ്ടാകാനുളള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല പ്രതിയുടെ രണ്ട് ഫോണുകളും സ്വിച്ച് ഒാഫായത് കാഞ്ഞങ്ങാട്   നഗരത്തിലെ ടവറിന് കീഴിൽ വെച്ചാണ്.

LatestDaily

Read Previous

വ്യാജ പ്രചാരണത്തിനെതിരെ മുൻ നഗരസഭാ കൗൺസിലർ രംഗത്ത്

Read Next

കോൺഗ്രസ് മണ്ഡലം ഭാരവാഹിയെ നീക്കിയ പ്രശ്നം ചർച്ച ചെയ്യാൻ ഐ ഗ്രൂപ്പ് രഹസ്യയോഗം