പടന്നക്കാട് ദേശീയപാതയിലെ കുഴികൾ കോൺക്രീറ്റ് ചെയ്യും

കാഞ്ഞങ്ങാട്: മഴയിൽ തകർന്ന പടന്നക്കാട്ടെ ദേശീയ പാത കോൺക്രീറ്റ് ചെയ്യുമെന്ന് ദേശീയ പാത എക്സിക്യൂട്ടിവ് എഞ്ചിനീയർ.

ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബിൽ ടെക്ക് അബ്ദുള്ളയാണ് പടന്നക്കാട്ടെ ദേശീയ പാതയ്ക്കു ശോചനീയാവസ്ഥ എഞ്ചിനീയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കനത്ത മഴയിൽ പടന്നക്കാട് മേൽപ്പാലത്തിന് കിഴക്കുവശത്തെ റോഡിൽ വൻതോതിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് വഴി സാഹസികമായാണ് ഡ്രൈവർമാരും ഇരുചക്രവാഹന യാത്രക്കാരും വാഹനമോടിക്കുന്നത്. റോഡ് കോൺക്രീറ്റ് ചെയ്യുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും.

LatestDaily

Read Previous

മന്ത്രി ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം ചെയർമാൻ രമേശൻ തള്ളി

Read Next

ജില്ലാ പോലീസ് മേധാവിക്ക് സ്നേഹപൂർവ്വം