ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെക്കൊണ്ട് മാപ്പ് പറയിച്ച് SRFTI വിദ്യാര്‍ഥികള്‍

സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (SRFTI) ജാതി അധിക്ഷേപം നടത്തിയ ഗസ്റ്റ് അധ്യാപകനെക്കൊണ്ട് മാപ്പ് പറയിച്ച് വിദ്യാര്‍ഥികള്‍. പ്രശസ്ത ഛായാഗ്രാഹകൻ ജഹാംഗീർ ചൗധരി ഒരു വര്‍ക്ക്‌ഷോപ്പിനായി എത്തിയപ്പോൾ ക്ലാസിൽ ജാതീയമായ പരാമർശങ്ങൾ നടത്തിയതിനാണ് മാപ്പ് പറയിച്ചത്. വിദ്യാർത്ഥി യൂണിയന്‍റെ പരാതിയെ തുടർന്ന് ജഹാംഗീർ ചൗധരി ക്ഷമാപണം നടത്തുകയും ശിൽപ്പശാലയിൽ തുടരുന്നതിൽ നിന്ന് അധികൃതർ അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തു.

ബോളിവുഡ് ഛായാഗ്രാഹകനും ദേശീയ അവാർഡ് ജേതാവുമായ ജഹാംഗീർ ചൗധരിയുടെ ലൈറ്റിംഗ് വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞയാഴ്ച എസ്ആർഎഫ്ടിഐയിൽ നടന്നിരുന്നു. വര്‍ക്ക്‌ഷോപ്പ് നടക്കുന്നതിനിടയില്‍ ഒരാള്‍ തുടര്‍ച്ചയായി തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ ‘ ഇവന്‍ എസ്.സി /എസ്.ടി ആണോ ‘ എന്നായിരുന്നു അധ്യാപകന്റെ കമന്റ്. തുടര്‍ന്ന് ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്തുവെങ്കിലും അതിന് കൃത്യമായി മാപ്പ് പറയാന്‍ ജഹാംഗീര്‍ ചൗധരി തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ ഇടപെടുകയും പ്രതിഷേധം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ജഹാംഗീര്‍ ചൗധരി മാപ്പ് പറഞ്ഞത്.

K editor

Read Previous

ആര് വിചാരിച്ചാലും എന്നെ സംഘിയാക്കാനാകില്ല; കെ. മുരളീധരന്‍

Read Next

വധശ്രമക്കേസ്; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് ജാമ്യം അനുവദിച്ചു