ചികിൽസയിലുളള സ്ത്രീക്കും ഭർത്താവിനും ബന്ധുവിനും കോവിഡ്

കാഞ്ഞങ്ങാട്  :  ജില്ലാശുപത്രി വാർഡിൽ അഡ്മിറ്റുളള  സ്ത്രീക്കും  ഇവർക്ക്  കൂട്ടിരിപ്പിനെത്തിയ  ഭർത്താവിനും മറ്റൊരു ബന്ധുവിനും  കോവിഡ് സ്ഥിരീകരിച്ചു.

ജില്ലാശുപത്രി മെഡിക്കൽ  വാർഡിൽ  ആഴ്ചകളായി  കിടത്തി  ചികിൽസയിലുണ്ടായിരുന്ന   സ്ത്രീയിലും ബന്ധുക്കളിലുമാണ്  രോഗബാധയുണ്ടായത്.

കോവിഡ് രോഗലക്ഷണത്തെ തുടർന്നാണ്   സ്ത്രീയുടെയും  ബന്ധുക്കളുടെയും സ്രവം  പരിശോധനക്കയച്ചത്. ഇന്നലെയാണ്  ഇവർക്ക് മൂന്ന് പേർക്കും  പോസിറ്റീവാണെന്ന്  റിപ്പോർട്ട് വന്നത്  ഈ സമയം  ഇവർ മെഡിക്കൽ  വാർഡിലെ  ബെഡ്ഡിലായിരുന്നു ഉച്ചക്ക്  ഫലം പുറത്ത് വന്നെങ്കിലും  ഇവരെ  മെഡിക്കൽ  വാർഡിൽ നിന്നും  ഐസുലേഷൻ  വാർഡിലേക്ക്  മാറ്റിയത് വൈകിട്ടോടെയാണെന്ന്  ആക്ഷേപമുണ്ട്.

Read Previous

പോലീസിൽ 3 പേർക്ക് കൂടി കോവിഡ്

Read Next

മന്ത്രി ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം ചെയർമാൻ രമേശൻ തള്ളി